100 Views

ആട്ട കലാശം

ആട്ട വിളക്കിൻ അഗ്നി നാളങ്ങളിൽ
നീ തീർത്ത നിഴൽക്കൂത്തിൽ
ഞാനാടിയ വേഷമെന്ത്?
മുദ്രകൾ മാറി മറിഞ്ഞു
ഭാവങ്ങൾ സാഗരം പോൽ ഇളകിമറിഞ്ഞു
പക്ഷെ അറിയില്ല ഈ നടനത്തിൽ
ഞാൻ ആരെന്ന്
കരിയോ, കത്തിയോ
സാത്വികമോ , പൈശാചികമോ ?
കർണനോ യുധിഷ്ഠിരനോ
കണ്ടുകൊൾക പ്രിയ സഖി
ഇതെൻ ജീവിത നടനം
ആട്ട കലാശത്തിൽ എരിഞ്ഞടങ്ങും
വരെ
പച്ചയായി കരിയായി കത്തിയായി
നിനക്കായി നടനമാടിയ
ഞാനിന്ന് ആത്മാവ് നഷ്ടപ്പെട്ട
ശരീരം പോൽ അലയുന്നു
അവസാന വേഷവും അഴിച്ചു വെച്ചു
പാടുവാൻ പദങ്ങളില്ലാതെ
അരങ്ങിൽ പിന്നണിയായി പക്ക മേളമില്ലാതെ
കിരീടമഴിച്ച ദശരഥനെ പോലെ
യുദ്ധമുഖത്തു തളർന്നു വീണ കർണനെ പോലെ
അരങ്ങൊഴിയുന്നു പ്രിയ സഖി മംഗളം ചൊല്ലി
ജീവിതത്തിൻ അരങ്ങിൽ നിന്നും

Jijin R Jayan is an aspiring diplomat from Malappuram district , Kerala. He is interested in discussing international relations. He completed his graduation in political science from Hindu college Delhi university
Jijin R Jayan
Writer

How useful was this post?

Click on a star to rate it!

Average rating 3.7 / 5. Vote count: 10

No votes so far! Be the first to rate this post.

0
Would love your thoughts, please comment.x
()
x