Malayalam

കാതൽ കമ്പാർട്മെൻറ്

100 Viewsകാതൽ കമ്പാർട്ട്മെൻ്റ് ജീവിതയാത്ര ഇരുപത്തിമൂന്നാം ലാപ്പ് പിന്നിട്ട സമയം ജീവിതമിങ്ങനെ യാതൊരു എത്തും പിടിയുമില്ലാതെ ഒഴുകികൊണ്ടിരിക്കുകയാണ്.കൊറോണയുടെ വരവ് ജീവിതമങ് മൊത്തത്തിൽ മടുപ്പിച്ചിരുന്നു.പുറത്തേക്കുള്ള യാത്രകൾ കുറഞ്ഞ് ജീവിതം മുറിയുടെ നാലു ചുവരുകളിലേക്കും ഫോണിന്റെ അഞ്ചരയിഞ്ച് സ്ക്രീനിലേക്കും ചുരുങ്ങിയിരുന്ന സമയം.കൂട്ടുകാർ പലരും ജീവിതം കരുപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലും ബാക്കിയുള്ളവർ കാനഡ വിസയെടുക്കുന്ന തിരക്കിലും.അങ്ങനെ നമ്മുടെ അനിയൻ പുള്ളിയും ശരാശരി മലയാളി വിദ്യാർത്ഥിയുടെ സ്വപ്നപാതയായ കാനഡയിലേക്കൊരു വിസ എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു.. IELTS എന്ന കടമ്പയും വീട്ടുകാരുടെ സമ്മതമെന്ന ഹിമാലയൻ ടാസ്ക്കും …

കാതൽ കമ്പാർട്മെൻറ് Read More »

ഇന്ത്യൻ ജനാധിപത്യം മൂല്യച്യുതി നേരിടുന്നുവോ ?

95 Viewsഇന്ത്യൻ ജനാധിപത്യം മൂല്യച്യുതി നേരിടുന്നുവോ? ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളുടെ അധിനിവേശത്തിന് ശേഷം സ്വാതന്ത്ര്യത്തിലേക്ക് കാലുകുത്തിയ ഇന്ത്യൻ ജനത വ്യക്തമായ പദ്ധതിയാവിഷ്കരണത്തിലൂടെയാണ് മുന്നോട്ടു പോയത്. സാമ്പത്തികമായും , സാമൂഹികമായും രാഷ്ട്രീയപരമായും ഇകഴ്ത്തപ്പെട്ട ഇന്ത്യാ മഹാരാജ്യത്തിന് പുരോഗതിയുടെ ഛായം നൽകിയത് മഹത്തായ ജനാധിപതൃ സംസ്കാരവും ഭരണഘടനാമൂല്യങ്ങളുമാണ്.  നമുക്കൊപ്പം ജനാധിപത്യം നേടിയ പല രാജ്യങ്ങളും ഇടയ്ക്കു വെച്ച് ഏകാധിപത്യത്തിലേക്കും പട്ടാള ഭരണത്തി ലോക്കുമൊക്കെ വഴുതി വീണെങ്കിലും, ഇന്ത്യ ഈ കാലമത്രയും ജനാധിപത്യത്തെ മുറുകെ പിടിച്ചു നിന്നു.  ജാതി, മതം, ഭാഷ, പ്രദേശം, …

ഇന്ത്യൻ ജനാധിപത്യം മൂല്യച്യുതി നേരിടുന്നുവോ ? Read More »

ജാതിമരങ്ങൾ

109 Viewsജാതിമരങ്ങൾ “‘അമ്മ എന്താ ഒന്നും മിണ്ടാത്തെ, നല്ല പയ്യനാ അമ്മേ ഇഷ്ടപ്പെട്ടു പോയി ഒരുപാട് ” പരിചയപെട്ടിട്ടു അധികനാൾ ആയിട്ടില്ലെങ്കിലും എന്തെന്നില്ലാത്ത ഒരു അടുപ്പമായിരുന്നു എനിക്ക് അവനുമായി. ഉശിരൻ മീശയിലോ ആകാരവടിവിലോ വീണുപോകുന്ന ഒരു കൗമാര പ്രണയമല്ല, സ്വത്തും പണവും ആസ്തിയും നോക്കി തിരഞ്ഞെടുത്ത പുതിയകാലത്തെ പ്രാക്ടിക്കൽ പ്രണയവും അല്ല. അവിടം സുരക്ഷിതമാണെന്ന തിരിച്ചറിവിൽ ഉടലെടുത്ത ആശ്വാസം അവന്റെ മുന്നിൽ മാത്രം പ്രത്യക്ഷപ്പെടുന്ന എന്റെ ആടിതീർക്കാത്ത കുട്ടികാലം മാറ്റാരിലും തോന്നാത്ത വിശ്വാസം ഇത് മൂന്നും കൂടെ …

ജാതിമരങ്ങൾ Read More »

കാലം

106 Viewsകാലം എന്റെ ചിലങ്കയിലെ മുത്തുകൾ കോർത്ത നാരതു തളർന്നപ്പോൾ മഴവില്ല് കൊണ്ട് നീ ആ മുത്തുകൾ ഇണക്കി നിർത്തിഎന്റെ പാദങ്ങൾ നഗ്നയായി മണ്ണിൽ ചേർന്നപ്പോൾ നീ മഴത്തുള്ളികളാൽ പാതുകം ഒരുക്കിയില്ലേനേർത്ത കാറ്റാൽ എന്റെ ഇടതൂർന്ന മുടിയിരയിൽ നീ തലോടി നിന്നത് നെറ്റിയിൽ ചുംബനമായി അലിഞ്ഞ നേരം.ഇടിമിന്നലായി സ്ഥബ്ധി ച്ച എന്റെ കർണങ്ങളിൽ നീ കാറ്റിന്റെ സങ്കീർത്തനം ആലപിച്ചു കുളിർമ തൂകി വിറയാർന്ന എന്റെ അധരം നെഞ്ചോട് ചേർത്തു മധുരമാം മഞ്ഞു നീ പുൽകിയില്ലേഇനിയും മായ കാഴ്ചയ്ക്ക് …

കാലം Read More »

മഴ

90 Viewsമഴ മഴയെന്ന് പേരുള്ള ഓർമ്മതൻ പുസ്തകം ഞാൻ ഇന്നിവിടെ തുറന്നിടുന്നു മഴ പെയ്തു തോർന്നപോൽ, നീയെന്നെ സ്നേഹിച്ചതെന്തിനെന്നോ ർത്ത് ഞാൻ കാത്തുനിൽപ്പു ഇനിയൊരു മഴക്കാലമെന്നെന്നോർത്തിരിക്കവേ, എന്നിലാകെ നിൻ സ്‌മൃതികൾ മാത്രം നീയെന്ന ഓർമ എന്നെ തഴുകുമ്പോൾ, അലിയുന്നു ആർദ്രമാം ഈ മഴയിൽ മഴതന്നിലെവിടെയോ സൂക്ഷിച്ചതായൊരു, ചുംബനം എന്നെ തലോടിടുന്നു ഒരു നറുപുഞ്ചിരി മുന്നിൽ ഒളിക്കവേ കടലായി പൊതിയുന്നു നിൻ ആശകൾ അകാലത്തിൽ പൊലിഞ്ഞ പൂവ് പോൽ അലയുന്നു,വീണ്ടും നറുപുഷ്പമായ് മാറീടുവാൻ ചിരി തന്നെ അകന്നപോൽ എന്നെ …

മഴ Read More »

പ്രണയത്തിന് വേലി കെട്ടരുത്

116 Viewsപ്രണയത്തിന് വേലി കെട്ടരുത് പ്രണയം കടൽ പോലെ പരന്നതും,അതുപോലെ നിഗൂഢവുമായൊരു സെറ്റപ്പാണ്. കവികളും സിനിമാക്കാരും ചിത്രം വരക്കാരും പലതരത്തിൽ പാടിയും, എഴുതിയും വരച്ചും വെച്ചിട്ടുണ്ടെങ്കിലും പ്രണയം എന്തൊരു കുന്തമാണെന്ന് ഒരു മനുഷ്യനും അറിഞ്ഞൂട. നിർവചിക്കാൻ ആവാത്തതിനപ്പുറം പരന്നുകിടക്കുന്ന നിഗൂഢമായ ഒരു വട്ട് എന്നൊക്കെ അലങ്കാരത്തിൽ പറയാം പ്രണയം എന്ന ഹെർക്കൂലിയൻ ചുറ്റിക വെട്ടി ഏൽപിക്കുന്ന മുറിവ്,പ്രണയം ഒഴുക്കി വിടുന്ന അത്യാനന്ദത്തിന്റെ അറ്റം. പ്രണയത്തിന് മാത്രം വെച്ച് നീട്ടാവുന്ന ഒന്നും ഇല്ലായിമയുടെയും, ഒറ്റപ്പെടലിൻ്റെയും കൊടും കൊടും കാടുകൾ, …

പ്രണയത്തിന് വേലി കെട്ടരുത് Read More »

കൊച്ചു വർത്തമാനം

107 Views കൊച്ചു വർത്തമാനം ബസ്സിൽ യാത്ര ചെയ്തു കൊണ്ടിരുന്ന മൂന്ന് സ്നേഹിതന്മാരുടെ കൊച്ചു വർത്തമാനങ്ങൾക്കിടയിൽ ഒരുവൻ വർത്തമാനവിഷയം ആഗോള തലത്തിലേക്ക് കൊണ്ടുപോയി. എങ്ങനെയെന്നു കേൾക്കണോ …? അന്തരീക്ഷം : പൊടിപടലം ആളൊഴിഞ്ഞ ഒരു സീറ്റിൽ ആരോ ഒരു ബാഗ് മറന്നു വച്ചിട്ടുണ്ട്. ഒരു ലാപ്ടോപ് ടൈപ്പ് ബാഗ്. ബസ്സിൽ തിരക്കു നന്നായി കൂടിയിട്ടുപോലും, ആ ബാഗ് താഴെയെടുത്ത് മാറ്റി ആ സീറ്റിലിരിക്കാൻ ആരും മുതിർന്നില്ല. സംശയമില്ലല്ലോ….. മൂവരുടേയും ചർച്ചകൾ പിന്നെ ആ ബാഗിനെപ്പറ്റിയായി. ആ ബാഗ് …

കൊച്ചു വർത്തമാനം Read More »

കലഹം

106 Viewsകലഹം മരിക്കും മുൻപ- വസാനമായി സമ്മതം ഇല്ലാതെ- യെന്തേലും അടക്കി ചേർക്കണം. മനസ്സ് പിടിവിട്ട് പോവും പാകത്തിൽ ഉലകോട് കലഹിച്ചെന്തോ കൂടി സ്വന്തമാക്കണം. അനുവാദം തെരാഞ്ഞോരെയെല്ലാം മാറു കശക്കും പാകത്തിൽ  കെട്ടി പിടിക്കണം. പച്ചയും മഞ്ഞയും നീലയും ചായം തേയ്ക്കണം. കരയക്ക് ചുവപ്പും കടലിനു വെണ്മയും നൽകണം. മരിക്കും മുൻപ് എൻ്റെ പാവയ്ക്കൊരു പാവാട കൂടെ തുന്നണം. നൂൽ ഇഴ ചേർക്കും മുൻപ് കയർ മുറുകും മുൻപേക്കും ഞാനെന്റെ ലോകത്തോട് കലഹിക്കും ; കണ്ണീരിന്  നിറം …

കലഹം Read More »

അന്ത്യത്തിന് അഞ്ചു നിമിഷം മുൻപ്

102 Views അന്ത്യത്തിന് അഞ്ചു നിമിഷം മുൻപ് ഭൂമി ഉരുളുകയാണ്;താൻ ഈ നിമിഷത്തിലേക്ക് ഇടിഞ്ഞു വീണിപ്പോൾ മരിച്ചു പോവുമെന്നു തോന്നിപ്പിക്കും വിധം, സ്വയം ചുമന്നുരുണ്ട് എരിഞ്ഞു നിലവിളിക്കുന്ന സൂര്യനു ചുറ്റും വല്ലാതെ തളർന്ന് കിതച്ച് … അതിനെ വരിഞ്ഞ് വലിഞ്ഞ് കാറ്റങ്ങനെ വീശി കൊണ്ടിരുന്നു ;കാറ്റിലൂടെയാണെങ്കിലോ ഒരു സ്ഫോടനെത്തെയൊന്നാകെ ചുമക്കുന്ന ആറ്റംബോംബിനെപ്പോലെ ആ രോഗ വിഷാണു ബോംബ് അന്തസ്സായി ഉലാത്തി,അത് സ്വാതന്ത്ര്യം കിട്ടിയ കുട്ടിയെപ്പോലെ ചടുപുടുന്നനെ ചാടി നടക്കുകയാണ്.” ആ ഭൂമി തന്നെത്താൻ ചെറുതാവുന്നുണ്ടോ?” …… _അവിടെ …

അന്ത്യത്തിന് അഞ്ചു നിമിഷം മുൻപ് Read More »

ക്യാൻവാസ്

130 Views ക്യാൻവാസ് ഹൊ ഇപ്പൊ പെയ്യുവല്ലോ ദൈവമേ…. അവിടെയെത്തും വരെ മഴയെ ആരേലുമൊന്ന് പിടിച്ചു നിർത്തിയിരുന്നേൽ….. ആക്സിലേറ്ററിൽ കൈ കൊടുത്ത് പായുന്നതിനിടയിൽ അവനോർത്തു. കറുത്തിരുണ്ട ആകാശം ഒരു രാക്ഷസനെ പോലെ വാതുറന്നിരിക്കുകയാണ്, ആരെയോ വിഴുങ്ങാനെന്നവണ്ണം. അടുത്തിടെ ടാർ ചെയ്ത റോഡിലൂടെ നൂറേ നൂറ്റിപ്പത്തിലെന്നപോലെ പായുമ്പോഴും അവനേറെ പ്രിയപ്പെട്ട ആ അന്തരീക്ഷത്തിലേക്ക് ഇഴുകിച്ചേരാനും ശ്രമിക്കുന്നുണ്ടായിരുന്നു. തണുത്ത കാറ്റിനും ഇരുണ്ട് വരുന്ന മേഘക്കൂട്ടങ്ങൾക്കുമിടയിലൂടെ മനസ്സ് വളരെ പതുക്കെ സഞ്ചരിച്ചു. കണ്ണുകളറിയാതെ വലത്തേക്ക് പാളി, ദൂരെ മലമുകളിൽ മഴ പെയ്യുന്നത് …

ക്യാൻവാസ് Read More »