87 Views

നാടെവിടാ

നാടെവിടാ?

ജനിച്ചതും വളർന്നതും രണ്ടിടതാ

പെറ്റയമ്മയങ്ങ് വടക്കിലും

പോറ്റയമ്മയിങ്ങ് തെക്കും

പണ്ടൊരിക്കെ അപ്പാടെ

കൂടെ പോന്നതാ

വിശപ്പിന്റെ മുറവിളിക്ക്

വിയർപ്പിന്റെ കഥ പറഞ്ഞു

പകലന്തിയോളം പണിതു

അപ്പുറത്തേ അപ്പുവേ കണ്ടപ്പോ

പഠിക്കാനൊരു ആശ പെരുത്തു

പള്ളിക്കൂടത്തിൽ പരിഹാസ്യനായി

കുട്ടികൾ ഭായിപയ്യനെന്നു കൂകി

ആരും അടുത്തിരുന്നില്ല

അകറ്റിയോടിച്ചന്നെ

കണ്ടവർ കണ്ടവർ അത്ഭുതത്തോടെ നോക്കി കടന്നു പോയി

ആരും ചോദിച്ചില്ല എന്റെ പേര്

അവർക്ക് ഞാൻ വെറുമൊരു ഭായിചെറുക്കൻ..

Anagha Udayan is a young writer from , a little semi-rural town called Kothamangalam in Kerala. She is an aspiring writer with her own unique perspective and viewpoint. She thinks that the pen is a powerful tool that can give voice to voiceless.
Anagha Udayan
Writer

How useful was this post?

Click on a star to rate it!

Average rating 3.8 / 5. Vote count: 12

No votes so far! Be the first to rate this post.

0
Would love your thoughts, please comment.x
()
x