83 Views

മിഴി

കണ്ണീര് വറ്റിയ എന്റെ നേത്രങ്ങളിൽ അവസാനത്തതായി ഒരു തുള്ളികൂടിയുണ്ട്…

ഒടുവിൽ എഴുതുവാൻ വിധിക്കപ്പെട്ട ഹൃദ്യ കാവ്യങ്ങളുടെ മാധുര്യം കലർന്നിട്ടുണ്ടതിൽ…


ഏതോ ശൈത്യകാല സ്മൃതി ശകലങ്ങളുടെ അസഹ്യമായ കൈപ്പിനാൽ സമൃദ്ധമാണവ…


ഋതു തെറ്റിയ രാമഴ പോലെ അതെന്റെ മിഴികൾക്കൊരു കുളിരേകുന്നുണ്ട്…


ദൃഷ്ടിയേറെ മങ്ങിയെങ്കിലും നിന്റെ നിഴലുകൾ അതിലിപ്പോഴും നൃത്തമാടുകയാണ്..


നമുക്കായ് ഇനിയും ഒരു വസന്തം വന്നുചേരും. അന്ന് നിന്റെ ഹൃദയത്തോളം മനോഹരമായി പൂക്കില്ലൊരുപ്പൂവും ഈ ഭൂമിയിൽ..!


എങ്കിലും, ഗന്ധമില്ലാത്തൊരു വസന്തം പോലെ അവയെന്റെ മിഴികളിൽ ഇന്നും ഇറ്റാതെ തങ്ങിനിൽക്കുന്നു…

Navas is a graduate from Ramjas College, University of Delhi
Navas k
Writer

How useful was this post?

Click on a star to rate it!

Average rating 3.4 / 5. Vote count: 5

No votes so far! Be the first to rate this post.

0
Would love your thoughts, please comment.x
()
x