ഇന്ത്യൻ ജനാധിപത്യം മൂല്യച്യുതി നേരിടുന്നുവോ ?

96 Views

ഇന്ത്യൻ ജനാധിപത്യം മൂല്യച്യുതി നേരിടുന്നുവോ?

ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളുടെ അധിനിവേശത്തിന് ശേഷം സ്വാതന്ത്ര്യത്തിലേക്ക് കാലുകുത്തിയ ഇന്ത്യൻ ജനത വ്യക്തമായ പദ്ധതിയാവിഷ്കരണത്തിലൂടെയാണ് മുന്നോട്ടു പോയത്.

സാമ്പത്തികമായും , സാമൂഹികമായും രാഷ്ട്രീയപരമായും ഇകഴ്ത്തപ്പെട്ട ഇന്ത്യാ മഹാരാജ്യത്തിന് പുരോഗതിയുടെ ഛായം നൽകിയത് മഹത്തായ ജനാധിപതൃ സംസ്കാരവും ഭരണഘടനാമൂല്യങ്ങളുമാണ്.

 നമുക്കൊപ്പം ജനാധിപത്യം നേടിയ പല രാജ്യങ്ങളും ഇടയ്ക്കു വെച്ച് ഏകാധിപത്യത്തിലേക്കും പട്ടാള ഭരണത്തി ലോക്കുമൊക്കെ വഴുതി വീണെങ്കിലും, ഇന്ത്യ ഈ കാലമത്രയും ജനാധിപത്യത്തെ മുറുകെ പിടിച്ചു നിന്നു.

 ജാതി, മതം, ഭാഷ, പ്രദേശം, തുടങ്ങി വൈവിധ്യം നിറഞ്ഞ ഇന്ത്യൻ സംസ്കാരത്തെ ഒരു കുടക്കീഴിലെന്നപോലെ ഒരുമിച്ചു കൊണ്ടുപോവാൻ നമ്മുടെ ജനാധിപത്യത്തിനു സാധിച്ചത്, “നാനാത്വതിൽ ഏകത്വം” എന്ന ഒറ്റ ആപ്തവാക്യത്തിന്റെ പിൻബലത്തിലാണ്.

നിരവധി രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് നല്ല ആശയങ്ങൾ മാത്രം കടമെടുത്തു കൊണ്ടു നിർമിച്ചിട്ടുള്ള നമ്മുടെ ഭരണഘടന, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനയായിത്തീർന്നത് , അത് വെച്ചു നീട്ടുന്ന മൂല്യങ്ങളൊന്നുമാത്രം കൊണ്ടാണ്.

അതുകൊണ്ട് തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന രേഖയായി ഭരണഘടനയെ പേരു ചൊല്ലി വിളിക്കാം.

  സമത്വം, മതനിരപേക്ഷത, സഹിഷ്ണുത, വ്യക്തിസ്വാതന്ത്ര്യം , വിയോജിക്കാനുള്ള അവകാശം, സഞ്ചാര സ്വാതന്ത്ര്യം , സ്വസ്ഥത മായും  സ്വതന്ത്ര്യമായും ജീവിക്കാനുള്ള അവകാശം തുടങ്ങി ഒട്ടനവധി പൗരാവകാശങ്ങളും , മൗലികാവകാശങ്ങളുമാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെക്കുന്നതും അതു വഴി ജനാധിപത്യത്തിന്റെ അന്തസത്ത നിലനിർത്തുന്നതും.

ഇത്തരം അവകാശങ്ങളും, സ്വതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടാൽ രാജ്യത്തിന്റെ ഗതി എങ്ങനെയായിരിക്കുമെന്ന് അടിയന്തരാവസ്ഥത കാലഘട്ടവും അതിനു ശേഷമുണ്ടായ പൊതുതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിളർച്ചയും നമ്മെ പഠിപ്പിച്ചതാണ്.

സ്വാതന്ത്രാവകാശങ്ങൾ അത്രത്തോളം വിലപ്പെട്ടതാണെന്ന് അടിയന്തരാവസ്ഥ നമുക്ക് കാണിച്ചു തന്നു.

എന്നാൽ ‘വിലപ്പെട്ട’ ഈ അവകാശങ്ങൾ തന്നെ ‘വിലക്കപ്പെടുന്ന’ അരാജകത്വം നിറഞ്ഞ സാമൂഹ്യസ്ഥിതിയിലേക്കും തുടർന്നും രാജ്യത്തെ തള്ളിവിട്ടതും, ഒരർത്ഥത്തിൽ 1975 – ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ്.

കാരണം, വർഗീയ രാഷ്ട്രീയ കരു നീക്കങ്ങളുടെ തഴച്ചുള്ള വളർച്ചക്ക് ആക്കം കൂട്ടിയത് ഈ അടിയന്തരാവസ്ഥയാണ്.

ജനാധിപത്യ – ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഫാസിസ്റ്റ് – നാസിസ്‌റ്റ് ചിന്താഗതിയോടെയാണ് ഭരണവർഗം ഇന്ന് രാജ്യത്തെ നോക്കിക്കാണുന്നത്. അസഹിഷ്ണുതക്കും, ആൾക്കൂട്ട ഭീകരതക്കും കൂട്ടുനിൽക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിലങ്ങിടുകയും ചെയ്യുന്ന തരത്തിലേക്ക് രാജ്യത്തിന്റെ ഭരണ സംവിധാനം കൂപ്പുകുത്തിയിരിക്കുന്നു.

2016 ൽ കള്ളപ്പണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒട്ടും , ആസൂത്രിതമല്ലാതെ നടപ്പാക്കിയ ‘നോട്ട് നിരോധനം’ കോടിക്കണക്കിന് ജനങ്ങളെയാണ് പ്രയാസത്തിലാക്കിയത്. കേവലം ജനസംരക്ഷകരാവേണ്ട സർക്കാർ തന്നെ ഇത്തരം  ജനദ്രോഹ നയങ്ങൾ നടപ്പാക്കി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്തത്.

രാജ്യത്തിന്റ ഭാവി നിർണയിക്കേണ്ട പല സുപ്രധാന തിരഞ്ഞെടുപ്പുകളിലും  ‘വോട്ടിങ്ങ് മെഷീൻ  ക്രമക്കേട്’ നടത്തി ജനവിധി പോലും മാനിക്കാതെ നടത്തുന്ന സർക്കാർ കൊള്ളരുതായ്മകളും

ഏറെയാണ്.

രാജ്യം നേരിടുന്ന ഇത്തരത്തിലുള്ള ഭരണവർഗത്തിന്റെ കെടുകാര്യസ്ഥതയും, ആസൂത്രണരാഹിത്യവും ചോദ്യം ചെയ്ത പത്രമാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനാണ് അധികാരികൾ ശ്രമിച്ചത്. അരക്ഷിത രാഷ്ട്രീയത്തെയും, അധികാര ധ്വംസനത്തിനുമെതിരെ തൂലികയെടുത്തവർ തോക്കിനിരയായ ഞെട്ടിക്കുന്ന വാർത്തയാണ് രാജ്യം കണ്ടത്.  ‘ എം.എം കൽബുർഗി ,നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരി തുടങ്ങി ഗൗരി  ലങ്കേഷ് വരെ ‘ എത്തി നിൽക്കുന്നു, ഇങ്ങനെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഇരകളായിട്ട്.

പഞ്ചാബിലും, രാജസ്ഥാനിലും, ബീഹാറിലുമൊക്കെ കാലിക്കച്ചവടം നടത്തിയത്തിന്റെ പേരിൽ അഴിഞ്ഞാടുന്ന ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ,  രാജ്യത്ത് സ്വസ്ഥമായും  സ്വതന്ത്ര്യമായും ജീവിക്കാനുളള പൗരന്റെ അവകാശത്തെയാണ് ഹനിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവകാശം  അംഗീകരിക്കുന്ന ഈ ജനാധിപത്യസംവിധാനത്തിൽ,

പശു മാംസം ഭക്ഷിച്ചതിന്റെ പേരും പറഞ്ഞ് ഉത്തർപ്രദേശിൽ വയോധികനെ ഇഷ്ടിക കൊണ്ട് തലക്കടിച്ചു കൊന്ന സംഭവം രാജ്യം ഭീതിയോടെയാണ് നോക്കിക്കാണുന്നത്.

അവകാശ സംരക്ഷണം ഉറപ്പു വരുത്തേണ്ട നീതിന്യായ വ്യവസ്ഥയുടെ പല നടപടിക്രമങ്ങളും ജനാധിപത്യത്തിനുതകും വിധത്തിലല്ല നടന്ന് പോവുന്നത് എന്ന്   ‘കശ്മീർ വിഷയത്തിലും ‘  ‘ബാബരി കേസിന്റെ ‘ വിധിയിലും നാം കണ്ടതാണ്.

 രാജ്യം പൂർണമായും ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റണം എന്ന അജണ്ടയോടു കൂടി പ്രവർത്തിക്കുന്ന രാജ്യ തലവന്മാരുടെ അടങ്ങാത്ത അധിനിവേഷം നിലവിൽ ഗ്യാൻ വാപ്പി വിഷയത്തിലും തലപ്പൊക്കിക്കൊണ്ടിരിക്കുന്നു.

പ്രതികരിക്കുന്നവർക്കെതിരെയാണെങ്കിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറങ്കലിലടക്കുന്നു.

മതമൈത്രിയുടെ ചുവടു പിടിച്ചു പോന്ന ഇന്ത്യൻ മതേതര അഖണ്ഡത തകർക്കുന്ന ‘ഘർവാപസി ‘ തികച്ചും ഹിന്ദുത്വ വംശീയ മേൽക്കോയ്‌മ അടിച്ചേൽപ്പിക്കാൻ വേണ്ടി നടത്തുന്ന വ്യക്തമായ അജണ്ടയുടെ ഭാഗമാണ്.

വമ്പിച്ച ഭൂരിപക്ഷത്തോടെ 2019 ൽ നിയമസഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ മതത്തെ അടിസ്ഥാനമാക്കി, മുസലീം ന്യൂനപക്ഷങ്ങളെ പരിഗണിക്കാതെ നടത്തിയ ഭരണഘടനാ വിരുദ്ധമായ നിയമമാണെന്ന് അക്ഷരം പ്രതി പറയാം.

‘മുഗൾ ഇന്ത്യാ ചരിത്രം ‘ വെട്ടിച്ചുരുക്കിയും, മാറ്റിയെഴുതിയും പാഠപരിഷ്കരണം നടത്തുന്ന സംഘ്‌പരിവാറിന്റെ കുടിലബുദ്ധിക്കു പിന്നിലും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന അജണ്ട മാത്രമാണെന്ന് പറയാം.

ഇവിടെ ഭരണഘടനാ മൂല്യങ്ങൾ മാത്രമല്ല; കാലങ്ങളായി ഇന്ത്യൻ ജനത പഠിച്ചു വന്ന ഇന്ത്യൻ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിനും അത് ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങൾക്കും ഒട്ടും വിലകൽപ്പിക്കാത്ത അന്തരീക്ഷമാണ് ഈ രണ്ടു മാസക്കാലയളവിലായിട്ട് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഭൂരിപക്ഷവും, ന്യൂനപക്ഷവു തമ്മിൽ നടക്കുന്ന അസ്വാസ്ഥ്യങ്ങളിൽ തീർപ്പുകൽപ്പിക്കാനും മനുഷ്യാവകാശലംഘനങ്ങൾക്ക് തടയിടാനും അവിടുത്തെ ബി.ജെ പി സർക്കാരിന് സാധിച്ചിട്ടില്ല. മാത്രമല്ല, ഈ വിഷയത്തിൽ വ്യക്തമായ നിലപാടുകളെടുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരുന്നുമില്ല.

 രാജ്യത്തെ സംസ്ഥാനങ്ങളുടെ പ്രവർത്തനം നല്ല രീതിയിലാണോ എന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ മണിപ്പൂരിനെ ബാഹ്യാക്രമണങ്ങളിൽ നിന്നും, ആഭ്യന്തരാസ്വാസ്ഥ്യങ്ങളിൽ നിന്നും സംരക്ഷിക്കേണ്ട ബാദ്ധ്യതതയും കേന്ദ്രസർക്കാരിനുണ്ട്.

   ഭരണഘടനയുടെ ക്രമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഈ  സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കേണ്ട കേന്ദ്രസർക്കാർ എന്ത് ജനാധിപത്യ മൂല്യങ്ങളാണ് സമൂഹത്തിന് പകർന്ന് നൽകുന്നത് !.

ഭരണഘടനാപരമായി പൂർണമായും പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാതെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാർ ‘ഏകീകൃത സിവിൽ കോഡിന്റെ ‘ കാര്യത്തിൽ വാചാലമാവുന്നത് തികച്ചും രാഷ്ട്രീയ മുതലെടുപ്പും അതുവഴി ഇന്ത്യൻ ബഹുസ്വരതയെ തകർക്കാനുള്ള കരു നീക്കവുമാണെന്നതിൽ സംശയമില്ല.

സർക്കാർ തന്നെ കലാപങ്ങൾക്കു കൂട്ടുനിൽക്കുന്ന പരിതാപകരമായ കാഴ്ച്ച ഹരിയാനയിലെ നൂഹിലിൽ കണ്ടതാണ്. മുസ്‌ലീങ്ങളുടെ കടകളും , വീടുകളും ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്താൻ ആഹ്വാനം ചെയ്യുന്ന സർക്കാർ , വംശീയ അക്രമം അഴിച്ചു വിട്ട് അതു വഴി ഭരണഘടനാ- ജനാധിപത്യ മൂല്യങ്ങളെ കാർന്നു തിന്നുകയാണ്.

വംശീയ വെറിയുടെ മറ്റൊരു ക്രൂര മുഖമാണ് യുപിയിലെ മുസഫർ നഗറിൽ കണ്ടത്. ‘മതമല്ല മനുഷ്യന്റെ അളവുകോൽ’ എന്ന് പറഞ്ഞ് പഠിപ്പിക്കേണ്ട ഗുരുക്കന്മാർ മത ഭ്രാന്തിന്റെ വിഷം കുട്ടികളിൽ കുത്തിവെച്ച് ‘മുഹമ്മദൻ’കുട്ടികളെ മുഖത്തടിക്കാൻ ആഹ്വാനം ചെയ്യുന്നത് , തികച്ചും ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള പ്രഹരമാണെന്ന് നിസംശയം പറയാം.

ഇങ്ങനെ ഒട്ടനവധി ജനാധിപത്യ ധ്വംസനങ്ങളാണ് ബുൾഡോസർ രാജായും, വംശഹത്യയായും, ആൾക്കൂട്ട ഭീകരതയായും ഇന്ത്യൻ മതേതരത്വത്തിന്റെ ആണിക്കല്ലിളക്കാൻ ശ്രമിക്കുന്നത്.

ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നടത്തപ്പെടേണ്ട ഭരണം ഇന്ന് തന്നിഷ്ടപ്രകാരം ഭരണം നടത്തുന്ന അധികാര ദുർവിനിയോഗികളുടെ കയ്യിലകപ്പെട്ടിരിക്കുന്നു.

“അരിവാങ്ങാൻ ക്യൂവിൽ കത്തുനിൽക്കുന്നു ഗാന്ധി.

അരികെ കൂറ്റൻ കാറിലേറി നീങ്ങുന്നു ഗോഡ്സെ”

എൻ.വി കൃഷ്ണവാരിയർ എഴുതിയപോലെ

ഗോഡ്‌സെയുടെ മുഖമുള്ള നോട്ടുകളടിക്കുന്ന കാലം വിദൂരമല്ല നമുക്കു മുന്നിൽ.

 

 

Ashir V is a student, who completed his graduation in MA Political Science Honours from Hindu College, Delhi University. He passionated mainly in travelling and blogging. He also loves Vlogging, content creation, acting, public speaking and writing.
Ashir V
Writer

NB: The opinions shared and political views expressed in this content are solely those of the writer and do not necessarily reflect any official stance or consensus. Readers are advised to approach the content with awareness of the writer’s personal perspective and to exercise critical thinking when interpreting the information presented

Subscribe
Notify of
guest
5 Comments
Oldest
Newest
Inline Feedbacks
View all comments
Aiswarya
Aiswarya
Guest
10 months ago

An article we needes

Sanika KS
Sanika KS
Guest
10 months ago

Great..

Aleena
Aleena
Guest
10 months ago

Good work

Ajsal
Ajsal
Guest
10 months ago

🖤

Safvan
Safvan
Guest
10 months ago

Great work👍

5
0
Would love your thoughts, please comment.x
()
x