കലഹം

99 Views

കലഹം

മരിക്കും മുൻപ-

വസാനമായി സമ്മതം ഇല്ലാതെ-

യെന്തേലും അടക്കി ചേർക്കണം.

മനസ്സ് പിടിവിട്ട് പോവും പാകത്തിൽ

ഉലകോട് കലഹിച്ചെന്തോ കൂടി സ്വന്തമാക്കണം.

അനുവാദം തെരാഞ്ഞോരെയെല്ലാം

മാറു കശക്കും പാകത്തിൽ  കെട്ടി പിടിക്കണം.

പച്ചയും മഞ്ഞയും നീലയും ചായം തേയ്ക്കണം.

കരയക്ക് ചുവപ്പും

കടലിനു വെണ്മയും നൽകണം.

മരിക്കും മുൻപ് എൻ്റെ പാവയ്ക്കൊരു

പാവാട കൂടെ തുന്നണം.

നൂൽ ഇഴ ചേർക്കും മുൻപ്

കയർ മുറുകും മുൻപേക്കും

ഞാനെന്റെ ലോകത്തോട് കലഹിക്കും ;

കണ്ണീരിന്  നിറം ഉണ്ടെന്ന് കാണിച്ച്

ശബ്ദം ഉറക്കെ കേൾക്കുമാർ പാകത്തിൽ

ഞാനെന്റെ ലോകത്തോടൊക്കെയും കലഹിക്കും.

മരിക്കും മുൻപ് വന്ന് നീയെന്നെ കണ്ടു കൊള്ളുക.

ദൃശ്യതയിന്നിതാ മെയ് വെടിയുന്നു.

എൻ്റെ തിരഞ്ഞെടുപ്പുമെന്നോടൊപ്പം ആദ്യശ്യമാകുന്നു.

Lakshmi is a bachelor's degree student at Pondicherry University . She is really passionate about books , music and cinemas. She is from Kerala and loves traveling. She aims to talk to the world through her words and loves writing
Lakshmi
Writer

How useful was this post?

Click on a star to rate it!

Average rating 3 / 5. Vote count: 3

No votes so far! Be the first to rate this post.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x