കാലം

95 Views

കാലം

എന്റെ ചിലങ്കയിലെ മുത്തുകൾ കോർത്ത നാരതു തളർന്നപ്പോൾ മഴവില്ല് കൊണ്ട് നീ ആ മുത്തുകൾ ഇണക്കി നിർത്തി
എന്റെ പാദങ്ങൾ നഗ്നയായി മണ്ണിൽ ചേർന്നപ്പോൾ നീ മഴത്തുള്ളികളാൽ പാതുകം ഒരുക്കിയില്ലേ
നേർത്ത കാറ്റാൽ എന്റെ ഇടതൂർന്ന മുടിയിരയിൽ നീ തലോടി നിന്നത് നെറ്റിയിൽ ചുംബനമായി അലിഞ്ഞ നേരം.
ഇടിമിന്നലായി സ്ഥബ്ധി ച്ച എന്റെ കർണങ്ങളിൽ നീ കാറ്റിന്റെ സങ്കീർത്തനം ആലപിച്ചു കുളിർമ തൂകി
വിറയാർന്ന എന്റെ അധരം നെഞ്ചോട് ചേർത്തു മധുരമാം മഞ്ഞു നീ പുൽകിയില്ലേ
ഇനിയും മായ കാഴ്ചയ്ക്ക് ശക്തി ഏകുന്ന നേരത്ത് കാലമാം ചക്രത്തിൽ നീ മാഞ്ഞകന്നു
മായതന്നെ ഇഹം വാണിടുന്നു മായ തന്നേ പരം വാണിടുന്നു
കാഴ്ച്ചയിൽ തിമിരം ചൊരിഞ്ഞിട്ട് അന്ധകാരമതല്ല സത്യം എന്നു ബുദ്ധിക്ക് നേരറിയുന്ന കാലം മായ പിന്നെയും മായയായി തന്നേ നിലകൊണ്ട് ഞാൻ താണ്ടിയ ദൂരങ്ങൾ സ്വപ്നം ആക്കിl
ആ സ്വപ്നത്തിൽ ഓർമ്മതൻ താളിൽ ഓമനിച്ചൊരു പ്രണയവും മറവിയുടെ സ്ഫടികകൂടാരത്തിൽ പറന്നകന്നു.
കാലമേ …. പുനർജനിക്കണം ഒരിക്കൽ കൂടി ഞാൻ എന്ന സ്വപ്‌നങ്ങൾ ക്കു ബന്ധനങ്ങൾ മുറുകാതെ ഞാനായി ഒന്ന് ജീവിക്കുവാൻ വേണ്ടി

Dr Pavana M an Ayurveda Doctor by profession hails from the land of Padmanabha in Kerala. A soul passionate in writing, books , music and movies.
Dr. Pavana M
Writer
Subscribe
Notify of
guest
1 Comment
Oldest
Newest
Inline Feedbacks
View all comments
Aleena
Aleena
Guest
9 months ago

🥰 🥰

1
0
Would love your thoughts, please comment.x
()
x