കൊച്ചു വർത്തമാനം

108 Views

കൊച്ചു വർത്തമാനം

ബസ്സിൽ യാത്ര ചെയ്തു കൊണ്ടിരുന്ന മൂന്ന് സ്നേഹിതന്മാരുടെ കൊച്ചു വർത്തമാനങ്ങൾക്കിടയിൽ ഒരുവൻ വർത്തമാനവിഷയം ആഗോള തലത്തിലേക്ക് കൊണ്ടുപോയി. എങ്ങനെയെന്നു കേൾക്കണോ …?

 

അന്തരീക്ഷം : പൊടിപടലം

ആളൊഴിഞ്ഞ ഒരു സീറ്റിൽ ആരോ ഒരു ബാഗ് മറന്നു വച്ചിട്ടുണ്ട്. ഒരു ലാപ്ടോപ് ടൈപ്പ് ബാഗ്. ബസ്സിൽ തിരക്കു നന്നായി കൂടിയിട്ടുപോലും, ആ ബാഗ് താഴെയെടുത്ത് മാറ്റി ആ സീറ്റിലിരിക്കാൻ ആരും മുതിർന്നില്ല.

 

സംശയമില്ലല്ലോ….. മൂവരുടേയും ചർച്ചകൾ പിന്നെ ആ ബാഗിനെപ്പറ്റിയായി. ആ ബാഗ് ഉടമസ്ഥനെ തിരിച്ചേൽപ്പിക്കുന്നതു തൊട്ട് ആരുമറിയാതെ അത് കൈക്കലാക്കുന്നതു വരെ അവർ പറഞ്ഞു ചിരിച്ചു. 

 

കൂട്ടത്തിലൊരുത്തൻ : “ഇനി ഇതൊരു ബോംബ് ആണെങ്കിലോ…? “

മറ്റു രണ്ടാളും ഒന്നു പതുങ്ങി ,പിന്നെ നിവർന്നു.  

 

ഉടനെ തന്നെ , തന്റെ ഗൗരവം കളയാതെ മറ്റൊരുത്തൻ : 

“ഞാൻ അത് കയ്യിലെടുത്ത് ഓടും. “

മറ്റു രണ്ടുപേർ : ” ന്ന്ട്ടോ…?”

 

“ഒരാഴിഞ്ഞ സ്ഥലം കാണും വരെ ഓടും . ആളൊഴിഞ്ഞ ഒരു ഏരിയ കണ്ടാൽ അവിടേക്ക് വലിച്ചങ്ങെറിയും , എന്റെ മുഴുവൻ പവറിൽ . 

അതങ്ങനെ ദൂരെ പോയി വീഴും. ടോമ്ബബ്…. പൊട്ടട്ടെ …. പുല്ല്… . 

അങ്ങനെയാ ബോംബാസൂത്രികന്റെ പദ്ധതി പരാജയപ്പെടുത്തിയ കോളിൽ ഞാൻ തിരിഞ്ഞ് നടക്കും. എങ്ങന്ണ്ട് ?”

 

മറ്റൊരുത്തൻ : “നല്ല അസ്സൽ കിർക്കായിട്ടുണ്ട്. ഇവനെ ഒന്നു സൂക്ഷിച്ചേക്കണെ ഡാ . ” അവൻ കനത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

കാര്യമായി ചിന്തിച്ച കൂട്ടത്തിലെ മൂന്നാമൻ കാര്യമായി ചോദിച്ചു: 

“ഒരു പക്ഷെ അത് ഓടും വഴി പൊട്ടിയാലോ ? “

 

“ഞാൻ അഭിമാനിക്കും . ” 

 

” എഡെയ്…അപ്പോ നിന്റെ കുടുംബം …പേര് …. ? “

 

“ഞാൻ അഭിമാനിക്കും. എന്റെ കുടുംബമല്ല. 

ഞാൻ അഭിമാനിക്കും. എന്റെയുള്ളിൽ ” . 

 

“അല്ലയോ സ്നേഹിതാ, നിങ്ങൾക്കഭിമാനിക്കാൻ ഒരു നാല് നിമിഷം കിട്ടിയേക്കും.” അതും പറഞ്ഞ് അവർ തമ്മിൽ കണ്ണിറുക്കി ചിരി പൊട്ടിച്ചു.

 

അയാളും ഒരു ചിരി പറത്തി. 

Hisham Sheeja Hameed is a third-year BSc Hons student at Hindu College, known for his passion for traveling, singing, and writing.
Hisham Hameed
Writer

How useful was this post?

Click on a star to rate it!

Average rating 5 / 5. Vote count: 1

No votes so far! Be the first to rate this post.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x