കോലം

97 Views

കോലം

അത്തറിൻ്റെയും ചന്ദനത്തിന്റെയും രൂക്ഷമായ ഗന്ധം തന്നെ പൊതിഞ്ഞിരിക്കുന്നത്  അറിഞ്ഞുകൊണ്ടാണ് അവളുണ്ണർന്നത്. തലേ ദിവസത്തെ മുഷിഞ്ഞ തുണികൾക്കു കൂട്ടം കൂടാൻ അവളുടെ കിടപ്പു മുറി തന്നെ ആവശ്യമായിരുന്നു എന്ന തിരിച്ചറിവ് ഒരു കോടിയ ചിരിയായി ചുണ്ടിൽ തെളിഞ്ഞു. വിരുന്ന് വന്നവർക്കും വിളിക്കാതെ വന്നവർക്കും ചായയും പലഹാരവും കൊടുത്കൊണ്ട് തന്നെ അന്നത്തെ ദിവസം അവൾ തുടങ്ങവച്ചു. പിന്നാംപുറത്തെയും അടുക്കളയിലെയും മുക്കും മൂലയും അടക്കി ഒതുക്കി വച്ചു ഒരു നെടുവിർപ്പൊടെ ശാലിനി തല താഴ്ത്തി ഇരുന്നു. അടുപ്പിലെ ചൂട് തട്ടി നെഞ്ചുചൂടു പിടിച്ചപ്പോൾ അറിയാതെ പോലും ഹിരനെ അവൾ ഓർത്തുപോയി .പുറംനാട്ടിലെ വീര വാധങ്ങളും വെട്ടിപിടിക്കലുകളും കഥകളായി പടർന്നു കേറിയത് അവളുടെ മാറിൽ തലചായിച്ചു അവൻ കിടക്കുമ്പോളായിരുന്നു.നിറമുള്ള ചായങ്ങൾ കൂട്ടി അവൻ വരച്ച സ്ത്രീ രൂപങ്ങൾ എല്ലാം ശാലിനിയുടെ പ്രതിരൂപമായിരുന്നു. സത്യവും മിഥ്യയും മറനീക്കി വന്ന് മുന്നിൽ തെളിഞ്ഞു നിൽകുമ്പോൾ പലവട്ടം നീട്ടി പറഞ്ഞ അവന്റെ പോയിവാക്കുകളോട് അവൾക്കു പുച്ഛം തോന്നി.രണ്ടു ദിവസം മുന്ന് നാട്ടിലെ പ്രമാണിയുടെ മകളായ ദേവി അവന്റെ നല്ല പാതിയായി ആ വീട്ടിലേക്ക് കയറി വന്നു. അരിയും പൂവും എറിഞ്ഞു ദേവിയെ വലതുകാൽ വച്ചു വീട്ടിൽ കയറ്റുമ്പോൾ ഇടനെഞ്ഞു പൊട്ടിയോലിച് മരിച്ചു വീണ അവളിലെ കാമുകിയെ ആരും തിരിഞ്ഞു നോക്കിയില്ല. മുഖമൂടി അഴിഞ്ഞ് വീണ കള്ള കാമുകൻ പോലും കണ്ട ഭാവം നടിച്ചില്ല.ഭൂമി അവളെ കൂടാതെ കറങ്ങുന്നതുപോലെ തോന്നിപ്പോയി. പിന്നാമ്പുറത്തേക്ക് കയറിവന്ന അമ്മായിമാരുടെ ബഹളം കെട്ടാണ് ശാലിനി ഓർമകളിൽ നിന്ന് തിരികെ വന്നത്. പുതു പെണ്ണിന്റെ ഭംഗിയും പെരുമാറ്റ ലാവണ്യവും വാ തോരത്തെ പറഞ്ഞു അമ്മായിമാർ അവളെ കടന്നു പോയി. കണ്ണുകൾ അമർത്തി തുടച്ചു മുറിയിലേക്ക് തിരികെ നടക്കുമ്പോൾ മാസങ്ങൾക്കു മുന്ന് ഹിരൻ അവളെ വർണിച്ചിരുന്നതെലാം ചെവിൽ മുഴങ്ങി കേട്ടു.

പാൽ പോലുള്ള മേനിയാണെന്നും ആരും കൊതിക്കുന്ന അധരങ്ങളാണെന്നും അവൻ ആവർത്തിച്ചു കൊണ്ടിരുന്നതത്‌  ഇന്നലെ എന്ന പോലെ അവൾക്കു അനുഭവപ്പെട്ടു.

കല്യാണകാര്യം ആദ്യം വീട്ടിൽ ചർച്ച ച്യ്തപ്പോൾ അവൾ കരഞ്ഞു കൊണ്ടാണ് അന്ന് രാത്രി ആ മുറിയിൽ അവനെ കാണാൻ ചെന്നത്. നീ ഒരു പൊട്ടി പെണ്ണാണ് നിന്നെ പോലെ ഒരു പെണ്ണിനെ വേണ്ടാന്നു വച്ചു പോകുമെന്ന് എങ്ങനെ തോന്നി എന്ന് അവൻ ചോദിച്ചപ്പോൾ അവളിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു. ആ പുഞ്ചിരി മായും മുന്നേ അവൻ ഏറ്റവും ശക്തിയോടെ അവളിൽ ആളി പടരാൻ തുടങ്ങി. നിശ്വാസങ്ങൾക്കിടയിൽ അവൾ പയ്യെ ആവലാതികൾ മറക്കാൻ തുടങ്ങി. നിലാവിനെ നോക്കി രോമംവൃതമായ അവന്റെ നെഞ്ചിൽ തലചായിച്ചു ഉറങ്ങുബോൾ പതിയെ കളിയായി അവൾ പറഞ്ഞു.

“അതെ, എന്നെ കെട്ടിയില്ലെങ്കിൽ അടുത്ത ദിവസം മുതൽ വീടിനു മുന്നിൽ കോലം വരയ്ക്കാൻ വേറെ ആളെ നോക്കണ്ടി വരും….. എന്നെ വേണ്ടാത്ത ഒരിടത് പിന്നെ ഞാൻ തങ്ങില്ല….”

കുറുമ്പോടെ അവളതു പറഞ്ഞു തല ചെരിച്ചു നോക്കുമ്പോൾ. അവൻ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു.

“കോലം വരക്കുന്ന പാലക്കാടൻ  അഴകിനെ കണ്ടാണ് വർഷങ്ങൾക്കു ശേഷം ഞാനീ  വീട്ടിൽ കയറുന്നത്  അന്നുമുതൽ നീ എന്റേത് ആണെന് മനസ്സിൽ എഴുതി വച്ചതാ, നിറങ്ങൾ കൊണ്ട് നീ കോലം വരച്ചത് ഈ വീടിന്റെ മുറ്റത്തു മാത്രം അല്ല എന്റെ മനസിലാണ്..

നാട്ടിൽ വരുമ്പോളേലാം അവൾക്കായ് കൊണ്ട് വന്ന പട്ടും കുപ്പിവളകളും നിധി പോലെ സൂക്ഷിച്ചു വച്ചിരുന്നു. ഇന്നവയല്ലാം കൂടിവച്ച കനല് പോലെ അവളുടെ കാൽ പാദത്തെ  ചുട്ട് പൊള്ളിച്ചു.

മാറിയ വസ്ത്രങ്ങളും സാധനങ്ങളും എല്ലാം ഭദ്രമായി ബാഗിലെക്ക് എടുത്ത് വച്ചു നാട്ടിൽ നിന്ന് തന്റെ മാമന്റെ വരവിന് കാത്തു നിൽക്കുകയാണ്. ഇവുടുത്തെ ജോലി മടുപ്പു ഉണ്ടാക്കൂ ശരീരം തളരുന്നു എന്നൊക്കെയാണ്  പറഞ്ഞു വച്ച ന്യായങ്ങൾ. ആണൊരുത്തന്റെ ചൂടും പറ്റി കാണാൻ പാടില്ലാത്ത സ്വപ്നങ്ങൾ നെയ്തു കൂട്ടി അതിനടിയിൽ പെട്ടു വീർപ്പുമുട്ടുകയാണ് എന്ന് പറഞ്ഞാൽ നാടിന്റ മാനം കളഞവളാക്കി ചിലപ്പോൾ അടിവെരോടെ കുടുംബത്തെ തന്നെ പിഴുതെടുക്കും.

“ശാലിനി കുട്ടിക്ക് ഇന്ന് തന്നെ പോകണോ മാസം കഴിഞ്ഞു പോയാൽ പോരെ….

സ്വയം കുറ്റപ്പെടുത്തലുകളിൽ നിന്ന് സ്വബോധത്തിലേക്കി അപ്പോളാണ് അവൾ തിരികെ വന്നത്.

“പോവണം ‘അമ്മ ഇവിടെ തിരക്കുള്ള സമയമാണെന്നു അറിയാം പക്ഷെ പോയെ പറ്റു..

ബാഗിൽ മുറുകെ പിടിച് പൊന്തിവന്ന ഏങ്ങലു കളെ സമർത്ഥമായ്‌ മറച്ചു വച്ചു ഒരു സൗമായമായ ചിരിയോടെ അവളതു പറഞ്ഞു…

“കുട്ടിയുടെ ഇഷ്ട്ടം പോലെ ആവട്ടെ… നിനക്ക് ഞാൻ ഒരു പുടവ തന്നു വിടുന്നുണ്ട് വേണ്ടന് പറയേണ്ട അമ്മേടെ ഒരു സന്തോഷത്തിനാ… പിന്നെ കാശിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞ പോലെ മാമനുമായി സംസാരിച്ചു അവസാനിപ്പിച്ചിട്ടുണ്ട്….. എല്ലാം എടുത്ത് വച്ചെങ്കിൽ ഉമ്മറത്തോട്ട് വന്നേക് കുട്ടീടെ മാമൻ അവിടെ നിൽക്കനുണ്ട്..

കൂട്ടി പൊതിഞ്ഞ സാരി ശാലിനിയുടെ കയ്യിൽ വച്ചു മെല്ലെ അവളുടെ നെറുകിൽ തഴുകി അവർ മുറിയുടെ പുറത്തേക്ക് കടന്നു.

ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിൽ എന്ന് ആത്മാർഥമായി അവൾ ആഗ്രഹിച്ചിരുന്നു പക്ഷെ അവിടെയും അവളുടെ ആഗ്രഹങ്ങൾ അപ്പോളും പ്രവർത്തിക്കാമല്ലെന്ന കാരണത്താൽ ഒരിക്കൽ കൂടെ തഴയ പെട്ടു.

വച്ചു പിടിപ്പിച്ച ചിരിയോടെ ശാലിനി വീടിനു വെളിയിൽ എത്തി.

“അപ്പോ അമ്രാളെ ഞാൻ കുട്ടീനേം കൊണ്ട് പോവാണ് പുതിയ ആള് നന്നായി പണിയെടുക്കുന്ന കുട്ടിയ കുഴപ്പം ഒന്നും ഉണ്ടാകില്ല.. ശരി ന്നാൽ….

ആ വീടിനോടും വീട്ടുകാരോടും യാത്ര പറഞ്ഞ ഇറങ്ങുമ്പോൾ അവസാനമായി അവനെ തിരഞ്ഞ കണ്ണുകളെ ബോധപൂർവം അവൾ അടക്കി നിർത്തി…

“ദേ കുട്ടി, ആ കോലം വരച്ചിടം നന്നായി അടിച്ച് കഴുക്  മൊത്തം അഴുക്കാണ് അവിടെ… ദേ അമ്മ്രാളെ നല്ല അനുസരണ ഉള്ള കുട്ടിയാണ് ട്ടോ…. ഞങ്ങൾ ഇറങ്ങുവാ…

അടക്കിവച്ച കണ്ണുനീരിനെ ആ വീടിന്റെ പടിക്കപ്പുറം അവൾ ഒഴുക്കി വിട്ടു. വീട്ടു മുറ്റത്തെ അഴുക്കിനെ അവരും അടിച്ചു വൃത്തിയാക്കി. ഇനീയെവിടെ പുതിയ കോലം വരയ്ക്കാൻ ഇല്ല.

Aiswarya Das is an aspiring writer from Palakal, Thrissur . She is a strong voice for the oppressed, also who loves to present the pain and tribulations followed by them. And she firmly believes that words are the stepping stone to change
Aiswarya Das
Writer

How useful was this post?

Click on a star to rate it!

Average rating 4.4 / 5. Vote count: 16

No votes so far! Be the first to rate this post.

Subscribe
Notify of
guest
1 Comment
Oldest
Newest
Inline Feedbacks
View all comments
Devadeth
Devadeth
Guest
1 year ago

💜

1
0
Would love your thoughts, please comment.x
()
x