മഴ

92 Views

മഴ

മഴയെന്ന് പേരുള്ള ഓർമ്മതൻ
പുസ്തകം ഞാൻ ഇന്നിവിടെ തുറന്നിടുന്നു

മഴ പെയ്തു തോർന്നപോൽ,
നീയെന്നെ സ്നേഹിച്ചതെന്തിനെന്നോ ർത്ത് ഞാൻ കാത്തുനിൽപ്പു

ഇനിയൊരു മഴക്കാലമെന്നെന്നോർത്തിരിക്കവേ,
എന്നിലാകെ നിൻ സ്‌മൃതികൾ മാത്രം

നീയെന്ന ഓർമ എന്നെ തഴുകുമ്പോൾ,
അലിയുന്നു ആർദ്രമാം ഈ മഴയിൽ

മഴതന്നിലെവിടെയോ സൂക്ഷിച്ചതായൊരു,
ചുംബനം എന്നെ തലോടിടുന്നു

ഒരു നറുപുഞ്ചിരി മുന്നിൽ ഒളിക്കവേ
കടലായി പൊതിയുന്നു നിൻ ആശകൾ

അകാലത്തിൽ പൊലിഞ്ഞ പൂവ് പോൽ അലയുന്നു,
വീണ്ടും നറുപുഷ്പമായ് മാറീടുവാൻ

ചിരി തന്നെ അകന്നപോൽ എന്നെ
തളർത്തിയ ചിന്തകളായ് നീ അടർന്നിടുന്നു

നീയെന്ന തണലിൽ നിന്നു ഞാൻ
നീങ്ങുന്നു ഈ മഴതൻ മടിയിൽ ലയിച്ചീടുവാൻ

മഴയെന്ന് പേരുള്ള ഓർമ്മതൻ പുസ്തകം, ഞാനായ് തന്നെ മാറിടുന്നു.

Adheena Sony Antony is a poet, writer, and public speaker from Kerala. She is the co- author of anthology named 'Fantasy Chase'.Adheena mainly stick on to lovepoetry, by blending an essence of nature into it. Along with this, she too deals with gender politics and exploitations being suffered by the 'minority and the miserables'.
Adheena Antony
Writer
Subscribe
Notify of
guest
1 Comment
Oldest
Newest
Inline Feedbacks
View all comments
Aleena
Aleena
Guest
11 months ago

Beautiful

1
0
Would love your thoughts, please comment.x
()
x