വിഷസർപ്പം

109 Views

വിഷസര്‍പ്പം

കുനിഞ്ഞു തൂങ്ങിയ മുതുകള്‍ക്കിടയില്‍ നെഞ്ച് വിരിച്ചു തല ഉയര്‍ത്തി അയാള്‍ ഇരുന്നു. “വേണോന്നു വെച്ചാ… ഈ ബസ്‌ ഞാന്‍ മറിച്ചു ഇടും. എന്നിട്ട് കൈയ്യില്‍ എടുത്തു അമ്മാനമാടും. ഒരുത്തനും എന്നെ ചോദ്യം ചെയ്യില്ല. ഒരു നിയമവും എന്‍റെ നേരെ ചങ്ങല എറിയില്ല. ഞാന്‍ ഒരു അദൃശ്യ അപരാതിയാണ്.”

ഊറി വന്ന ചിരി ജയന്‍ കടിച്ചു മുറിച്ചു. ഒരു മോഷണക്കേസില്‍ 4 മാസശിക്ഷ കഴിഞ്ഞു ഇറങ്ങിയതാണ് ജയന്‍. കൂടെ സഹതടവുക്കാരന്‍ മോനച്ചനും ഉണ്ട്. ജയിലില്‍ വെച്ചു കണ്ടപ്പോഴേ ഒരു ചിരകാല ഓര്‍മയില്‍ മങ്ങി നിന്ന ഒരു മുഖവുമായി അവനു സാമ്യം തോന്നി. അതുകൊണ്ട് ആകും കൂടെ കൂട്ടാന്‍ തോന്നിയത്. തന്‍റെ ഓര്‍മയില്‍ തങ്ങി നില്‍ക്കണമെങ്കില്‍ ഒന്നും തടയാത്ത പാര്‍ട്ടി ആകാതെ ഇരിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇപ്പോള്‍ അവന്‍റെ കൂടെ ജയന്‍ ഒരിടം വരെ പോവുകയാണ്. ജയന് വേണമെങ്കില്‍ പോകാതെ ഇരിക്കാം, പക്ഷെ അഹങ്കാരിയായ ഞാന്‍ ലേശം അഹങ്കാരം കാണിക്കാന്‍ അവിടം വരെ പോകുന്നതില്‍ ജയന്‍റെ നിയമപുസ്തകത്തില്‍ തെറ്റ് ഒന്നുമില്ല. അവന്‍ മീശ തഴുകി മേലേക്ക് ഉയര്‍ത്തി, ശേഷം മുന്നോട്ടു നോക്കി. സ്ത്രീകള്‍ എന്ന് എഴുതിയിരിക്കുന്നതിനു താഴെ ഇരിക്കുന്നവരെ തിന്നാന്‍ അവന്‍റെ കണ്ണുകള്‍ വെമ്പി. അടി വയറ്റിലെ വല്ലാത്ത ഒരു വെപ്രാളം അവനെ മത്തു പിടിപ്പിച്ചു. മോനച്ചന്‍ ജയനെ തട്ടി വിളിച്ചു. ദര്‍ശന സുഖത്തിന്‍റെ ഒഴുക്ക് കളഞ്ഞതിന്‍റെ അസഹ്യത കലര്‍ന്ന മുഖമെറിഞ്ഞു ജയന്‍ തല തിരിച്ചു.

“എന്താ..?”

“ചേട്ടാ.. ആ പള്ളിയുടെ പേര് ഞാന്‍ അങ്ങ് മറന്നു പോയി. ഒന്ന് വിളിച്ചു ചോദിക്കണ്ടേ,,,?” 

“അതിപ്പോ… ഇറങ്ങിയിട്ടും ചോദിക്കാല്ലോ….” ജയന്‍ മുണ്ടിന്‍റെ മടക്കില്‍ നിന്നും ഒരു ബീഡി എടുത്ത് കത്തിച്ചു. പുകക്കറകൊണ്ട് കറുത്ത പല്ലുകള്‍ കാരണം അയാളുടെ വായിലെ ഇരുളിനു ഇരുട്ട് കൂടി. 

പള്ളിപ്പാറ എന്നെഴുതിയ ഒരിടത്ത് അവര്‍ ഇറങ്ങി. മോനച്ചന്‍ ഇറങ്ങിയ പാടെ വഴിയും ചോദിച്ചു മുന്നില്‍ നടന്നു.  ജയന്‍ അയാളുടെ മൂന്നാമത്തെ ബീഡി വലിച്ചു തുടങ്ങിയിരുന്നു. ഒരു ബീഡിയും ഒരു മുറി പോലും വെക്കാതെ അയാല്‍ ആസ്വദിച്ചു വലിച്ചു തീര്‍ക്കും. അന്നും ഇതുപോലെ ആയിരുന്നു. 2 വര്‍ഷങ്ങള്‍ മുന്നേ… അവര്‍ 3 പേരും വാടകയ്ക്ക് താമസിക്കുവരായിരുന്നു. അടുത്ത് എതോ കോളേജില്‍ പഠിക്കുന്ന തരുണിമണികള്‍. മോഷണം മാത്രമല്ലായിരുന്നു തന്‍റെ ഉദ്ദേശമെന്നു ജയന് നേരത്തെ അറിയാമായിരുന്നു. 2 – 3 ദിവസം മുന്നേ അവിടെ ചുറ്റി നടന്നു സ്ഥലം നന്നായി പഠിച്ചു. അപ്പോള്‍ ദിവസം ഒരു 20 ബീഡി എങ്കിലും വലിക്കും. ഒരു വയസ്സന്‍ ആയിരുന്നു അവിടുത്തെ സെക്യൂരിറ്റി. ചുറ്റും വലിയ ആള്‍താമസം ഒന്നുമില്ല. വേറെ എന്ത് വേണം?

ജയന് കുളിര് വന്നു. പക്ഷേ കയറാൻ തീരുമാനിച്ച ദിവസം ആ കിളവന്റെ കൊച്ചുമോൻ ആയിരുന്നു കാവൽ പണിക്ക്. ഇന്നത്തെ പണി ലേശം കഠിനമാകും എന്ന് ജയന് മനസിലായി.

              രാത്രി ഒരു പത്തുമണിയായപ്പോൾ അടുത്തുള്ള കടയിൽ നിന്ന് രണ്ട് കെട്ട് ബീഡി കൂടി ജയൻ വാങ്ങി. കടക്കാരൻ 10:30 ആയപ്പോഴേക്കും കട അടച്ചുപോയി.12 മണി കഴിയാൻ കാത്ത് ജയൻ അവിടെ ഇരുന്നു. കസേരയിൽ ചാരി ഇരുന്നു അവന്‍റെ ഉറക്കം കണ്ടപ്പോഴേ കാവൽ നിന്ന് ഈ ചെറുക്കന് ശീലം ഇല്ല എന്ന് ജയന് മനസിലായി. കയ്യിൽ കരുതിയ ഇരുമ്പുകമ്പി കൊണ്ട് അവന്‍റെ തലക്കൊന്ന് കൊട്ടി. ചോര പൊടിഞ്ഞില്ല, പക്ഷേ അവന്‍റെ ബോധം പോയി.

                  കതക് പൊളിച്ചു അകത്ത് കയറി. മൂവരെയും കെട്ടിയിട്ടിട്ട് മോഷണമുതലെല്ലാം കൂട്ടിയിട്ടിട്ടും ജയൻ മടങ്ങിയില്ല. ആൺ എന്ന അഹങ്കാരം തീർക്കാൻ വെളുപ്പിനെവരെ ജയൻ അവിടെ നിന്നു. ഇറങ്ങുന്നതിനുമുൻപ് പയ്യനെ പിടിച്ചുവലിച്ചു അകത്തിട്ടു. ഇരുമ്പ്ദണ്ഡിലെ തന്‍റെ വിരലടയാളങ്ങൾ മായിച്ചു അതില്‍ ഒരു പെണ്‍ക്കുട്ടിയുടെ വിരലടയാളം പതിപ്പിച്ചു. സാഹചര്യതെളിവുകൾ തന്‍റെ സൗകര്യത്തിനുവേണ്ടി മാറ്റാനുള്ള ജയന്‍റെ കഴിവിൽ അവൻ സ്വയം അഹങ്കരിച്ചു. അന്നേ ദിവസം ആ രണ്ട് കെട്ട് ബീഡിയും അവൻ വലിച്ചു തീർത്തു.

 “ഹാ…” ജയൻ ആസ്വദിച്ചു മൂളി.

                സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ ആ മണ്ടനെ പോലീസ് മൂന്ന് പെൺകുട്ടികളെ പീസിപ്പിച്ചുകൊന്ന കേസിനു അറസ്റ്റ് ചെയ്തു. മാധ്യമങ്ങൾ അവനെ കീറി മുറിച്ചു പങ്കിട്ടു കഴിച്ചു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അവന്‍റെ ചോര മോന്താൻ ക്യു നിന്നു. ഇതെല്ലാം ജയൻ ആസ്വദിച്ചു കണ്ടു. അവനെ വധശിക്ഷക്ക് വിധിച്ചു അത് നടപ്പിലാക്കപ്പെട്ടു. തെമ്മാടികുഴിയിലേക്കുള്ള അവന്‍റെ സർക്കീട്ട് കാണാനാണ് ഈ പോക്ക്. മറ്റൊരു മോഷണകേസിൽ അറസ്റ്റിലായ ജയൻ പുറത്തിറങ്ങിയതിനു ശേഷം ഈ മോനച്ചന്‍റെ  അകന്ന ബന്ധത്തിലെ ഡേവിഡ് അച്ചായനെ കാണാൻ പോകാൻ വേണ്ടിവഴിയറിയാൻ വിളിച്ചപ്പോൾ ആണ് ഈ സംഭവം അറിഞ്ഞത്.

“ഞാനിതുവരെ തെമ്മാടികുഴിയിലേക്കുള്ള അടക്കം കണ്ടിട്ടില്ല. നമക്ക് അതൊന്ന് കണ്ടുകളയാം”എന്ന് പറഞ്ഞു മോനച്ചന്‍റെ കൂടെ ജയനും കൂടി.

[Forwarded from Dark knight]

പള്ളിമുറ്റം നിറയെ ആളുകൾ ആയിരുന്നു. ഏതോ കാര്യം ഉള്ള ആളിന്‍റെ അടക്കമാണ്. അത് ആരേലുമാകട്ടെ. മോനച്ചനും ജയനും പള്ളിയുടെ വടക്കേമതിൽ ചേർന്ന് പടിഞ്ഞാറേ വശത്തേക്ക് നടന്നു. അവിടെ ഒരു 10-20 ആളുകൾ കൂടി നിന്നിരുന്നു. ഒരാൾ കുഴിയിൽനിന്ന് വിയർത്തൊലിച്ചു കയറി.

                  ജയൻ എല്ലാവരുടെയും മുഖങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. എല്ലാവരും ഡാൻസ് കളിക്കാനെന്നവണ്ണം ജോഡി ചേർന്ന് നിന്നിരുന്നു.

“നല്ലൊരു പയ്യൻ ആയിരുന്നു. എന്തിനാണാവോ ഈ കടുംകൈ ചെയ്തത്?”

“അതിന് ആരാ ചെയ്തേ…. എന്ന് എന്നോട് ചോദിക്ക്.”ജയൻ ഉള്ളിൽ മറുപടി പറഞ്ഞു.

  

 

 അവന്‍റെ ബോഡി ഒന്ന് കണ്ടാല്‍ ഒന്ന് നോക്കി ചിരിക്കായിരുന്നു. അവന്‍ ആ പോലീസ്സുക്കാരോട് കരഞ്ഞു പറഞ്ഞുക്കാണും, “അയ്യോ സാറേ ഞാന്‍ അല്ല ചെയ്തേ… എനിക്ക് അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റില്ല… പക്ഷെ മറ്റേ മണ്ടന്മമാര് അതും വിശ്വസിച്ചില്ല.. 2 മണ്ടന്മമാര്‍. അവിടെ നിന്നവര്‍ പരസ്പരം 2 തട്ട് തിരിഞ്ഞു അവനു വേണ്ടി വാദിക്കുകയും എതിര്‍ക്കുകയും ചെയ്തു കൊണ്ട് ഇരുന്നു. “ആ ചെറുക്കന് ഇത് എങ്ങനെ ചെയ്യാന്‍ തോന്നി.” “ഓ.. അവന്‍ ഒന്നും ആയിരിക്കില്ല.. അവന്‍ അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റില്ല. ആരോ അവനെ കുടിക്കിയതാ..” അയാള്‍ക്ക് പോയി ഒരു കൈ കൊടുത്താലോ… കണ്ടു പിടിച്ചു കളഞ്ഞു കൊച്ചുക്കള്ളന്‍. പക്ഷെ ഇത് പോലെ തെമ്മാടി പറമ്പിലെ തെണ്ടികളുടെ കൊച്ചുവര്‍ത്തമാനത്തിലെ തന്നെ കുറ്റക്കാരന്‍ ആക്കാന്‍ പറ്റൂ… അല്ലാതെ ഒരു പൊന്നുതമ്പുരാന്‍ വിചാരിച്ചാലും എന്നെ ഒരു തെമ്മാടി കുഴിയിലേക്കും എടുക്കാന്‍ പറ്റില്ല.. നിയമത്തിന്‍റെ നൂലാമാലകള്‍ക്ക്‌ ഇടയിലെ വിടവുകളിലൂടെ നൂഴ്ന്നു ഇറങ്ങി ഇര തേടുന്ന വിഷസര്‍പ്പം ആണ് ഞാന്‍. 

“ദാ അടക്കാന്‍ ശവം എത്തി….” മോനച്ചന്‍ പറഞ്ഞു. പെട്ടിയും ഏന്തി 4 – 5 പേര്‍ വരുന്നത് ജയന്‍ കണ്ടു. “അതേ… ശവം…” ജയന്‍ ചിരിച്ചു…. ആളുകള്‍ തിക്കി തിരക്കി കുഴിക്കരികിലേക്ക് നീങ്ങി. തള്ളില്‍ പെട്ട് മോനച്ചന്‍ പുറകില്‍ ആയി പോയി. ജയന്‍ മുന്നിലേക്ക്‌ നീങ്ങി. ജയന്‍ ചുറ്റുമുള്ളവരുടെ മുഖത്തേക്ക് നോക്കി. എല്ലാവരും നിര്‍വികാരതയോടെ തല കുനിച്ചു നിന്നു. ദൂരെ എവിടെയോ ഒരു കാക്ക വല്ലാതെ കരയുന്ന ശബ്ദം മുഴങ്ങി കേട്ടു. മതിലിനപ്പുറത്ത് ആളുകള്‍ വാവിട്ടു കരയുന്ന ശബ്ദവും കേട്ടു. കയറി വന്നപ്പോള്‍ കണ്ട ആ മഹാന്‍റെ അടക്കം ആകും. ജയന്‍ കരുതി.

“ഇത് വരെ കാണാത്തവര്‍ക്ക് കാണാന്‍ പെട്ടി ഒന്ന് തുറക്കാം.” അല്ല സാധാരണ പെട്ടി തുറന്നല്ലേ കൊണ്ടുവരാറ്… സംശയം ചോദിക്കാന്‍ മോനച്ചനെ ജയന്‍ ചുറ്റും തിരഞ്ഞു. പക്ഷെ കണ്ടില്ല. വല്ലാത്ത തിരക്ക്. വന്നപ്പോള്‍ ഇത്ര തിരക്ക് ഇല്ലായിരുന്നല്ലോ. ഒരു തെണ്ടിയുടെ അടക്കം കാണാന്‍ ഇത്ര തെണ്ടികളോ…. തുറന്നു വന്ന പെട്ടിയിലേക്ക് ജയന്‍ എത്തി നോക്കി.. 2 നിമിഷം 2 നിമിഷം ജയന് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അമ്പരപ്പ് ജയന്‍റെ മുഖത്ത് ആഞ്ഞടിച്ചു. ആ പെട്ടി.. ആ പെട്ടി കാലിയായിരുന്നു… അതേ അമ്പരപ്പ് ബാക്കി മുഖങ്ങളില്‍ കാണാന്‍ ആയി ജയന്‍ മുഖം ഉയര്‍ത്തി. പക്ഷെ തന്‍റെ ചുറ്റും നില്‍ക്കുന്ന എല്ലാവരും തന്നെ ആണ് നോക്കുന്നത് എന്ന് അവന്‍ തിരിച്ചു അറിഞ്ഞു. രൂക്ഷമായ നോട്ടങ്ങള്‍ ചുറ്റും നില്‍ക്കുന്ന എല്ലാവരും ജയന് നേരെ പായിച്ചു. കാലിന്‍റെ ഉപ്പൂറ്റിയില്‍ നിന്ന് തുടങ്ങിയ ഒരു പെരിപ്പ് അങ്ങ് ഉച്ചിയില്‍ എത്തും മുന്നേ തലയ്ക്കു പിന്നില്‍ എന്തോ വന്നു ശക്തിക്ക് അടിച്ചു. 

ജയന്‍ കണ്ണുകള്‍ തുറന്നെങ്കിലും ചുറ്റും വീണ്ടും ഇരുട്ട് മാത്രം ആയിരുന്നു. ആ കള്ളാ തെണ്ടി മോനച്ചന്‍ തനിക്കു പണി തന്നതാ.. എന്തോ കൊട്ടേഷന്‍. എണ്ണിക്കാന്‍ ശ്രമിച്ച ജയന്‍റെ തല ഇടി കൊണ്ട് താഴേക്ക്‌ വീണു.. എന്താ ഇത്.. താനിത് എവിടാ…? കയ്യില്‍ ഉള്ള ലൈറ്റര്‍ കത്തിച്ചു ജയന്‍ ചുറ്റും നോക്കി. ചുറ്റും തടി മാത്രം. ഒരു ഞെട്ടലോടെ അവനതറിഞ്ഞു. താനാ പെട്ടിക്കുള്ളില്‍ ആണ്. ആ കള്ളാ മൈ… മോനച്ചന്‍റെ മുഖം മനസ്സിലേക്ക് വന്നതിനൊപ്പം ആ മുഖം എവിടെയാ കണ്ടു മറന്നതെന്നും അവന്‍ ഓര്‍ത്തു. 2 വര്‍ഷങ്ങള്‍ക്കു മുന്നേ ആ ദിവസം താന്‍ ബീഡി മേടിച്ച ആ കടയിലെ പണിക്കാരന്‍ പയ്യന്‍. ജയന്‍ ആ പെട്ടിയില്‍ കിടന്നു അലറി വിളിച്ചു. പക്ഷെ ആ വിഷസര്‍പ്പത്തിന്‍റെ ചീറ്റലിന് പെട്ടിക്കു മുകളിലെ മണ്ണ്‍ക്കൂനയിലെ ഒരു മണ്ണ്‍തരി ഇളക്കാന്‍ ഉള്ള ശക്തി പോലും ഇല്ലായിരുന്നു……

മോനച്ചനും അവിടെ കൂടി നിന്നവരും ജയന്‍ പറഞ്ഞ അപ്പുറത്തെ ആ മഹാന്‍റെ അടക്കത്തില്‍ പങ്കെടുക്കാന്‍ മെല്ലെ നടന്നു നീങ്ങി.   

 

 

Ajayghosh Chakravarthy is from Pathanamthitta dist, Kerala. He is a cinephile and into writing scripts and short stories and has a strong passion for acting. He is graduated in BA(hons) Political Science from Hindu College, Delhi University.
Ajayghosh Chakravarthy
Writer

How useful was this post?

Click on a star to rate it!

Average rating 3.3 / 5. Vote count: 4

No votes so far! Be the first to rate this post.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x