ജാതിമരങ്ങൾ

110 Views

ജാതിമരങ്ങൾ

“‘അമ്മ എന്താ ഒന്നും മിണ്ടാത്തെ, നല്ല പയ്യനാ അമ്മേ ഇഷ്ടപ്പെട്ടു പോയി ഒരുപാട് “

പരിചയപെട്ടിട്ടു അധികനാൾ ആയിട്ടില്ലെങ്കിലും എന്തെന്നില്ലാത്ത ഒരു അടുപ്പമായിരുന്നു എനിക്ക് അവനുമായി.

ഉശിരൻ മീശയിലോ ആകാരവടിവിലോ വീണുപോകുന്ന ഒരു കൗമാര പ്രണയമല്ല, സ്വത്തും പണവും ആസ്തിയും നോക്കി തിരഞ്ഞെടുത്ത പുതിയകാലത്തെ പ്രാക്ടിക്കൽ പ്രണയവും അല്ല. അവിടം സുരക്ഷിതമാണെന്ന തിരിച്ചറിവിൽ ഉടലെടുത്ത ആശ്വാസം അവന്റെ മുന്നിൽ മാത്രം പ്രത്യക്ഷപ്പെടുന്ന എന്റെ ആടിതീർക്കാത്ത കുട്ടികാലം മാറ്റാരിലും തോന്നാത്ത വിശ്വാസം ഇത് മൂന്നും കൂടെ തുന്നിചേർത്ത ഒരു ആത്മബന്ധം.

“മ്മ്മ്മ്… ‘അമ്മ ഒന്ന് മൂളി മകളുടെ ഭാവിയെ ഓർത്തു പുകയുന്ന ഏതൊരമ്മയുടെയും മനസ് അവിടെ കലങ്ങി മാറിയുന്നത് ഞാൻ കണ്ടു, പാതി സമ്മതമോ വിസമ്മതമോ ഇതെന്ന് അറിയാൻ ഞാൻ ആ കണ്ണുകളിൽ ആഴ്ന്നു ചെന്ന് നോക്കി.

“എടി അവൻ ഏതാ ജാതി നമ്മടെ കൂട്ടരാണോ “…

“കണക്കൻ മാര് ആണെന്ന എന്നോട് പറഞ്ഞിട്ടുള്ളെ……

അന്തരീക്ഷം ആർക്കും പ്രവചിക്കാൻ പറ്റാത്ത വിധം മാറി, കട്ടിലിൽ കിടന്നിരുന്ന ന്റെ ‘അമ്മ ഒരു 5 ആടി ഉയരത്തിൽ നിവർന്നു നിന്നു അറപ്പും വെറുപ്പുമുള്ള നോട്ടത്തോട്ടെ പിന്നിലോട്ട് വലിഞ്ഞു

അതുവരെ തോന്നാത്തിരുന്ന വിറയലും പേടിയും പെരുവിരലിൽനിന്നും മുടിയറ്റം വരെ കേറി വരുന്നത് ഞാൻ അറിഞ്ഞു

“നിനക്ക് വേറെ ആരെയും കിട്ടിയില്ലെടി നശിച്ചൊള്…

നശിച്ചോ ഞാൻ നശിച്ചോ, അമ്മയിത് എന്തൊക്കെ വിളിച്ചു പറയുന്നേ. കണ്ണുനീരു കൊണ്ടെന്റെ കാഴ്ച മറഞ്ഞു എന്റെ ഹൃദയതാളം ചെവിയിൽ മുഴങ്ങി കേട്ടത്തോടെ ബാക്കിയുള്ള ശാപ വാക്കുകൾ എനിക്ക് കേൾക്കാൻ പറ്റിയില്ല,

ബന്ധുക്കളെയും തല മൂത്തവരെയും ഏറ്റവും അടുത്ത ആശുഭ സമയത്തു ഒത്തുചേർക്കാൻ അമ്മ വിളമ്പരം ചയ്തു

പാപിയായി ഞാൻ നീചയായി , ഞാൻ ഒരു കണക്കനെ പ്രണയിച്ചു ഭൂമി കിഴ്മേൽ മറിയുന്നുണ്ടോ, കടലു കരിയുന്നുണ്ടോ അറിയില്ല, അപ്പുറത്തെ പറമ്പിൽ ചക്ക പഴുത്തിട്ടുണ്ട്  നീട്ടിവലിച്ച ശ്വാസത്തിൽ അതു മനസിലായി,

” നീ എന്താ പറയുന്നേ അവരുടെ ജീവിത രീതി ഒന്നും നിനക്കു ഉൾകൊള്ളാൻ പറ്റില്ല, എനിക്കി അറിയാം ആ കൂട്ടരേ കള്ളും വാറ്റും നടത്തുന്നോരാ മോൾക് അവിടെ പോയ വറ്റാൻ ഇരിക്കാം ” അച്ഛൻ സഖവിന്റെ തായിരുന്നു ആ മുന്നറിയിപ്പ്.

വറ്റോ, കണക്കന്മാര് പണ്ടത്തെ മുക്കുവാന്മാരാണെന്നു കെട്ടിട്ടുണ്ട് അവനു ചൂണ്ടയിട്ട് ഒരു മീൻ പിടിക്കാൻ അറിവുള്ളതായി ഞാൻ കേട്ടിട്ടില്ല, പണ്ടെപ്പോളോ നമ്മൾ ചോമാര് എന്നാൽ ചേകവന്മാര എന്നൊക്കെ അച്ഛൻ പറഞ്ഞത് ഓർമ വന്നു, വെട്ടുകത്തി കൊണ്ട് ഒരു ശീമക്കൊന്ന പോലും വെട്ടി വീഴ്ത്തിയിട്ടില്ല  അവരെങ്ങനെ ചേകവൻ മാരായി ഇപ്പോളും കൂട്ടും,

സർട്ടിഫിക്കറ്റ് ലെ ഒരു കോളത്തിൽ എഴുതി പിടിപ്പിക്കുന്ന ഈ വാക്കുകൾക്കൊക്കെ അർത്ഥമുണ്ടോ ശരിക്കും, അറിയില്ല

പക്ഷെ കൊല്ലങ്ങളായി അച്ഛൻ നീട്ടി വിളിച്ചിരുന്ന ഈങ്കുലാബ് കൾക്ക് ഒരർത്ഥവും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പായി.

ഓരോരുത്തരായി വീട്ടിൽ നിറഞ്ഞു, ചോര തിളക്കുന്ന കണ്ണുകളുമായി എന്നെ നോക്കി,

21 കൊല്ലമായി എന്നെ ഊട്ടി വളർത്തിയവർ സ്നേഹിച്ചവർ എന്റെ എല്ലാമായിരുന്നവർ  ഈ നിമിഷം എന്നെ ശത്രുവിനെ പോലെ നോക്കുന്നു,

കൺപീലികളുടെ ചലനങ്ങളിൽ നിന്നു പോലും എന്നെ വായിച്ചെടുക്കാൻ അവനറിയാമായിരുന്നു,  ചിരിക്കാൻ മാത്രമല്ല കരയാനും കൂടെ ഉണ്ടാകുമെന്ന് ഉറപ്പുണ്ട് എനിക്ക്. ഒരു പാത്രത്തിൽ നിന്ന് കഴിക്കുമ്പോളും സ്നേഹം നിറച്ച് വാരിത്തരുമ്പോളും പലപ്പോളും ഞാൻ ആഗ്രഹിച്ച സ്നേഹം എന്റെ കൺമുന്നിൽ അവനായി രൂപം പ്രാപിച്ചതാതായി തോന്നിയിരുന്നു, ഒരു ചിത്രശലഭത്തിന്റെ ചിറകടിയോളം നനുത്ത തലോടലോടെ എല്ലാ പ്രശ്നങ്ങളും അവൻ എന്റെ നെറ്റിയിൽ നിന്നും മായ്ച്ചു കളയും, ഇട്ടുമൂടാൻ പണം സമ്പാദിക്കുന്ന ഒരുവനെ അല്ല ആരും കൊതിക്കുന്ന അഴകനെ അല്ല, ഞാനെന്ന പെണ്ണാഗ്രഹിച്ചത്. ഒളിമറവുകളില്ലാതെ എനിക്ക് സംസാരിക്കാൻ പറ്റണം ആരില്ലെങ്കിലും ഞാൻ കൂടെ ഉണ്ടെന്ന ഉറപ്പു തരുന്നവനാകണം, എന്നിൽ അഭിമാനം കൊള്ളുന്നവനാകണം, ഇത്രയും കാലത്തെ ജീവിതത്തിൽ എന്നെ മറ്റൊരു മുന്ന് വിധിയില്ലാതെ ഞാനെന്ന കഥയെ എന്നിൽ നിന്നു മാത്രം അറിഞ്ഞ് മറ്റൊന്നും ചിന്തിക്കാതെ ചേർത്ത പിടിച്ചവൻ.

ഞാനും അവനുമാകുന്ന രണ്ടു മനുഷ്യർക്കിടയിൽ ഒരു മണൽ തരിയോളം പോലും പ്രശ്നം ഉണ്ടായിട്ടില്ല, പക്ഷെ ഞാനും അവനുമാകുന്ന രണ്ടു ജാതിയിൽ പെട്ടവർ ഒന്ന് ചേരുന്നത് ഭൂമിയിലെ മുഴുവൻ ജീവജാലങ്ങൾക്കും ഭീഷണിയായേക്കാം എന്നാണ് നിഗമനം,

എല്ലാവരും ചേർന്ന് അമ്മയോടും അച്ഛനോടും ഞാൻ ചയ്തു തീർക്കേണ്ട കടമക്കളെ ഓർമിപ്പിച്ചു, ഞാൻ ഒരിക്കലും ച്യ്യൻ പാടില്ലാത്തതു അവരെ ഉപേക്ഷിക്കുകയോ വേദനിപ്പിക്കുകയോ അല്ല കണക്കൻ ചെക്കനെ സ്നേഹിക്കുക എന്നതാണ്,

പ്രണയം നഷ്ടമാകുമോ എന്ന പേടിയെക്കാൾ എന്നെ അലട്ടിയത് നഷ്ടമാക്കലിന്റെ മൂലകാരണമായിരുന്നു, സൂര്യനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹത്തിൽ ബുദ്ധിയുള്ള ജീവജാലങ്ങൾ പിറവിയെടുത്തു എന്ന കാരണത്താൽ ഉണ്ടായിവന്ന ചില കൂണുകൾ, രാഷ്ട്രം സമ്പത്ത്, മതം, ശതാബ്ദങ്ങളായി കണക്കിലൊതുങ്ങാത്ത ജീവൻ കാർന്നു തിന്നുന്ന ഈ കൂണ്കളുടെ ഒരു നേരത്തെ ആഹാരത്തിലെ കറിവേപ്പില പോലെ എന്റെ പ്രണയവും ഇല്ലാതാകുമോ

വിപ്ലവം തുടങ്ങി വക്കാൻ എനിക്കാകും, എന്നാൽ ഞാൻ ഇപ്പോൾ ഒരു മകളും പ്രണയിനിയും മാത്രമായിരിക്കാൻ ആഗ്രഹിക്കുന്നു, അവിടെ കണ്ണീര് കൊണ്ട് ഞാൻ ന്റെ ഭാഗം വാദിച്ചു

സ്നേഹം പിന്നീട് തന്നുവിട്ട മിട്ടായി പൊതിയിലും വാങ്ങി തന്ന ഉടുപ്പുകളുടെ കണക്കിലും വന്നു നിന്നപ്പോൾ എന്റെ ചിന്തകൾ പിന്നെയും കാട് കയറി, ആരും കാണാതെ എന്നാൽ പ്രത്യക്ഷമായി നിലകൊള്ളുന്ന ഈ ജാതി മരങ്ങളുടെ വേര് എവിടെ തുടങ്ങി, ട്യൂഷൻ എടുക്കുന്ന മാഷ് പറഞ്ഞത് ഓർക്കുന്നുണ്ട് വേദങ്ങളുടെ അടിസ്ഥാനത്തിൽ ബ്രഹ്മമാവിന്റെ വായിൽ നിന്നും ബ്രഹ്മണനും കയ്യിൽ ഇന്ന് ക്ഷത്രിയനും വയറിൽ നിന്ന് വൈഷനും കാലിൽ നിന്ന് കഷുദ്രനും ജനിച്ചുവെന്ന്, അന്ന് ബ്രഹ്മാവിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് ആരൊക്കെ ജനിച്ചു എന്ന അടക്കം പറചചിലിലും കളിയാക്കളിലും മുന്നേ നിന്നിരുന്ന എന്റെ ഒരു കൂട്ടുകാരൻ പിന്നീട് കോളേജിൽ ചേരുന്ന സമയം സംവരന സീറ്റ് കണ്ടു പിടിച്ചവനെ ശപിക്കുന്നത് ഞാൻ കണ്ടു നിന്നിട്ടുണ്ട്

തമിഴ് നാട്ടിലും മറ്റു വടക്കു സംസ്ഥാനങ്ങളിലും താഴ്ന്ന ജാതിക്കാരോടുള്ള വേർതിരിവും ആക്രമങ്ങളും കാണുമ്പോളെല്ലാം എന്റെ അച്ഛൻ കേരളീയരുടെ വിദ്യാ സമ്പന്നതയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്, പക്ഷെ  അതെ പത്രങ്ങളിൽ തന്നെ ആദിവാസി യുവതിയുടെ നേട്ടങ്ങളെ പറ്റി വാർത്ത കാണുമ്പോൾ എനിക്കി ഇരട്ടതാപ്പായി തോന്നാറുണ്ട്, അവളുടെ നേട്ടം അഭിനന്ദനാർഹം തന്നെ പക്ഷെ ആദിവാസിയെന്നു ഉരുട്ടി പറയുന്നതെന്തിനു അതു ആകർഷകമായ വാർത്തയാക്കുന്നത് ഇങ്ങനെ, അവൾ യുവതി ആയതു കൊണ്ടോ ആദിവാസിയായത് കൊണ്ടോ അപൂർവമാക്കുന്നത്, അറിയില്ല എനിക്കി മനസിലാകുകയുമില്ല ഈ വൻമരങ്ങളും കൂണുകളും, പണ്ടേതോ കവി എഴുതിയത് പോലെ ദീപസ്തംഭം മഹശ്ചര്യം നമുക്കും കിട്ടണം പണം, എനിക്കാവശ്യം എന്റെ പ്രണയം മഹശ്ചര്യമാകുന്ന ഈ വൻമരങ്ങൾ ഞാൻ കാണുന്നില്ല കാണുകയും ഇല്ല

ചർച്ചകളും കുറ്റപ്പെടുത്തലുകളും ഒരു അന്ത്യം വരുമ്പോൾ ഞാൻ ഉറച്ചു പറയും, ഒരു 10 കൊല്ലങ്ങൾക്കിപ്പുറം നിലനിൽപില്ലാത്ത ഈ ജാതിമരങ്ങൾ കാരണം ഞാൻ ന്റെ പ്രണയത്തെ ഇല്ലാതാക്കില്ല ആർക്കും വേണ്ടി ബലികൊടുക്കില്ല, അതിനുവേണ്ടി ഞാൻ നന്ദിയില്ലാത്തവളായി മുദ്ര കുത്തപെടട്ടെ

ഉറച്ച തീരുമാനത്തോടെ ജാതി മരങ്ങളെ വെട്ടാൻ തയ്യാറെടുത്ത് നിൽകുമ്പോളായിരുന്നു വല്യമ്മുമയുടെ പുതിയ കണ്ടു പിടുത്തം

” അതെ ഞങ്ങളാരും ആ ചെക്കനെ കണ്ടില്ലായിരുന്നോ ഒരു കറുമ്പൻ, കൃഷ്ണ ഗുരുവായൂരപ്പ……

വെട്ടിവീഴ്ത്താൻ ഇനിയും മരങ്ങൾ ഏറെ….

Aiswarya Das is an aspiring writer who resides at Palakal, Thrissur . She is a strong voice for the oppressed, also love to present the pain and tribulations followed by them. And she firmly believes that words are the stepping stone to changes.
Aiswarya Das
Writer
Subscribe
Notify of
guest
6 Comments
Oldest
Newest
Inline Feedbacks
View all comments
Devadeth
Devadeth
Guest
10 months ago

Great work 💯👏

Sanika KS
Sanika KS
Guest
10 months ago

Nice one..loved it

Paul John
Paul John
Guest
Reply to  Sanika KS
10 months ago

💚

Paul John
Paul John
Guest
10 months ago

Loved it…😇

Resmi
Resmi
Guest
10 months ago

Marvelous…

Ashir V
Ashir V
Guest
10 months ago

👍

6
0
Would love your thoughts, please comment.x
()
x